Popular Posts

Total Pageviews

Book Release by Prof.Reghudev

Book Release by Prof.Reghudev
"Kanam Desathinte Katha"

Centinarian Patron felicitated by Prof.Reghudev

Centinarian Patron felicitated by Prof.Reghudev

Cartoonist Nathan

Cartoonist Nathan

Dr.C.S.Gopinatha PillaiMSc,PhD

Dr.C.S.Gopinatha PillaiMSc,PhD

M.N.Sankara Pillai& Mrs Devaki Amma

M.N.Sankara Pillai& Mrs Devaki Amma

Horoscope

Horoscope

Mlakkuzhiyil Arumugham Pillai

Mlakkuzhiyil Arumugham Pillai

Thursday 28 May 2009

തുണ്ടത്തില്‍-അഞ്ചാം തലമുറ (1850-1910)

തുണ്ടത്തില്‍-അഞ്ചാം തലമുറ (1850-1910)

നാലാം തലമുറയിലെ ഏകാവകാശി
നല്ലപിള്ളയ്ക്ക് നാല് ആണ്മക്കള്‍.

ആദ്യസന്താനം ആറുമുഖം ശൈശവത്തില്‍ മരിച്ചു പോയി.
ഭഗവതിപിള്ള,നല്ലപിള്ള, ശിവരാമപിള്ള
എന്നിങ്ങനെ മൂന്നുമക്കള്‍ ശേഷിച്ചു.

ഇതില്‍ നല്ലപിള്ള ശിവരാമപിള്ള
വാഴൂരിലെ പിള്ളയണ്ണന്‍(പാര്‍വത്യകാര്‍)
ആയിരുന്നു.ആദ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്തന്‍.
കാനംകരയില്‍പെട്ട 310 ഏക്കര്‍ സ്ഥലം ഇദ്ദേഹമാണ്
വിലയ്ക്കു വാങ്ങിയത്.

ഭഗവതിപ്പിള്ളയ്ക്കു കുഞ്ഞിപ്പിള്ള എന്നൊരു മകനുണ്ടായി.
കുഞ്ഞിപ്പിള്ളയ്ക്കു മക്കള്‍ ഉണ്ടാകാഞ്ഞതിനാല്‍ ആ ശാഖ
അന്യം നിന്നു പോയി.

ശിവരാമപിള്ള വാഴൂര്‍ തുണ്ടത്തിലും
നല്ലപിള്ള വാഴൂര്‍ മൂക്കിലിക്കാട്ടും
(കൊടുങ്ങൂര്‍-മണിമല ഒന്നാം മൈല്‍)താമസ്സമാക്കി.
അങ്ങനെ തുണ്ടത്തില്‍ കുടുംബം രണ്ടായിപിരിഞ്ഞു

തുണ്ടത്തില്‍-നാലാം തലമുറ (1825-1885)

തുണ്ടത്തില്‍-നാലാം തലമുറ (1825-1885)
മൂന്നാം തലമുറയിലെ
ള്വൈദ്യലിംഗം ചെറുപ്പത്തില്‍ മരിച്ചു പോയി.
ഇളയ മകന്‍ കൃഷ്ണപിള്ളയ്ക്കു പാപ്പിയമ്മ എന്നൊരു മകള്‍ ഉണ്ടായിരുന്നു.
ആണ്‍ സന്താനം ഇല്ലാതെ വന്നതിനാല്‍ ഈ ശാഖ അന്യം നിന്നു പോയി
നല്ലപിള്ള ആറുമുഖം പിള്ളയ്ക്കു നല്ലപിള്ള എന്നൊരു മകനുണ്ടായി.
കുടുംബസ്വത്തുക്കള്‍ മുഴുവന്‍ ഈ സന്താനത്തിനു കിട്ടി.
നല്ലപിള്ളയുടെ സന്താനപരമ്പരയാണിപ്പോഴത്തെ തുണ്ടത്തില്‍ കുടുംബം

തുണ്ടത്തില്‍-മൂന്നാം തലമുറ (1775-1835)

തുണ്ടത്തില്‍-മൂന്നാം തലമുറ (1775-1835)

ആറുമുഖം പിള്ള വൈദ്യലിംഗം പിള്ളയുടെ
മക്കള്‍ വൈദ്യലിംഗവും കൃഷ്ണപിള്ളയും.
ആറുമുഖം പിള്ള നല്ലപിള്ളയുടെ
മകന്‍ ആറുമുഖം പിള്ള.
ഇവരെല്ലാം നല്ലതുപോലെ കറുത്തു തടിച്ച ദീര്‍ഘകായകരായിരുന്നു.
തമിഴ് സംസാരിക്കയും എഴുതുകയും ചെയ്തിരുന്നു.
തമിഴില്‍ കുടുംബചരിത്രം എഴിതിവച്ചിരുന്നു.
കാലാന്തരത്തില്‍ നഷ്ടമായി.

തുണ്ടത്തില്‍-രണ്ടാം തലമുറ (1750-1810)

തുണ്ടത്തില്‍-രണ്ടാം തലമുറ (1750-1810)

ആറുമുഖം-ലക്ഷ്മിയമ്മ ദമ്പതികള്‍ക്കു രണ്ടുമക്കള്‍.
വൈദ്യലിംഗവും നല്ലപിള്ള എന്ന ശങ്കരനാരായണപിള്ളയും
(ഒന്നാം തലമുറയിലെ ആറുമുഖത്തിന്‍റെ
പിതാവ് വൈദ്യലിംഗം ആയിരുന്നിരിക്കണം)

Monday 25 May 2009

 
Posted by Picasa

വാഴൂര്‍ തുണ്ടത്തില്‍ കുടുംബം


വാഴൂര്‍ തുണ്ടത്തില്‍ കുടുംബം

തമിഴ് നാട്ടിലെ കുംഭകോണത്തു നിന്നും മലനാട്ടിലെ കാഞ്ഞിരപ്പള്ളിയിലേയ്ക്കു
ശൈവരും കര്‍ഷകരുമായ വെള്ളാളപ്പിള്ളമാര്‍ വിവിധകാലങ്ങളില്‍ കുടിയേറി.
കാഞ്ഞിരപ്പള്ളിയെ പുരാതന മധുരമീനാക്ഷി ക്ഷേത്രം രണ്ടു ഗണപതിയാര്‍
കോവിലുകള്‍ എന്നിവ അവര്‍ പണികഴിപ്പിച്ചു. അവരില്‍ ഒരു ആറുമുഖം പിള്ള
190 വര്‍ഷം മുമ്പു ഏ.ഡി 1825 (കൊല്ലവര്‍ഷം 1000) കോ​ട്ടയം(കോട്ടയ്ക്കകം)
തളിയില്‍ ഒരു ഗൗഡസാരസ്വതവര്‍ത്തകന്‍റെ കണക്കപിള്ളയായിരുന്നു.

വാഴൂര്‍ കുതിരവട്ടം കുന്നിലെ(ഇപ്പോള്‍ തീര്‍ഥപാദപുരം) വിദ്യാധിരാജാ എന്‍.എസ്സ്.
എസ്സ് ഹൈസ്കൂളിനു സമീപമുള്ള കുന്നേമാക്കല്‍ എന്ന വീട്ടിലെ ഹരിനാരയാണപിള്ള്‍
യുടെ മകള്‍ ലക്ഷ്മിയെ ആറുമുഖം വിവാഹം കഴിച്ചു.അവര്‍ വാഴൂരില്‍പതിനേഴാം
മൈലില്‍ എന്‍.എച്ച് 220 നു സമീപം തുണ്ടത്തില്‍ എന്ന പുരയിടത്തില്‍ താമസ്സം ആയി.
ആറുമുഖം-ലക്ഷി ദമ്പതികളുടെ സന്താനപരമ്പര കാനം,വാഴൂര്‍, ആനിക്കാട്,വടശ്ശേരിക്കര
മുതലായ സ്ഥലങ്ങളില്‍ താമസ്സം ആയി.വാഴൂരില്‍ തുണ്ടത്തലിനു പുറമേ മൂക്കിലിക്കാട്ട്,
ചൊള്ളാത്ത്,മഞ്ചകപ്പള്ളി എന്നീ വസ്തുക്കളും ഈ ദമ്പതികള്‍ സമ്പാദിച്ചിരുന്നു.താലിയോളയില്‍
വട്ടെഴുത്തില്‍ പൂര്‍വ്വികര്‍ എഴുതിവച്ചിരുന്ന രേഖകള്‍ 50 വര്‍ഷം മുമ്പു വരെ ലഭ്യമായിരുന്നു.

ഈ ദമ്പതികളുടെ 7,8,9,10 ,11 തലമുറകള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു.
ഏഴാം തലമുറയിലെ തൊണ്ടുവേലില്‍ ശങ്കുപിള്ള ആയ്യപ്പന്‍ പിള്ളയ്ക്കു (ജനനം 1910)
ഇപ്പോല്‍ 99 വയസ്സ് പ്രായം ഉണ്ട്.

കുടുംബപാരമ്പര്യം അനുസ്സരിച്ച് ഒരാളിന്‍റെ മൂത്ത മകനു പിതാവിന്‍റെ
പേരു നല്‍കുന്ന ആചാരം ഏതാനും തലമുറ മുമ്പു വരെ നിലനിന്നിരുന്നു.
കൊല്ലവര്‍ഷം 1123 ലെ കുടുംബപ്രശ്നചാര്‍ത്തിലെ കൃത്യമായ പേരുവിവരങ്ങളും
ബന്ധങ്ങളും കൊല്ലവര്‍ഷം 1099 മാണ്ട് മകരമാസം മൂന്നാം തീയതി
കാഞ്ഞിരപ്പള്ളി സബ് രജിസ്റ്റ്രാര്‍ ആഫീസ്സില്‍ വാഴൂര്‍ ചൊള്ളാത്തു ശങ്കുപ്പിള്ള രജിസ്റ്റര്‍
ചെയ്ത ഭാഗപത്രത്തിലെ വിവരങ്ങളും കുടുംബവൃക്ഷം തയാറാക്കാന്‍ സഹായിച്ചു.
കൊല്ലവര്‍ഷം 1092 ല്‍ കാഞ്ഞിരപ്പള്ളി ശിരസ്ത്ദാര്‍ ആഫീസ്സില്‍ 1286 നമ്പറായി രജിസ്റ്റര്‍
ചെയ്യപ്പെട്ട തുണ്ടത്തില്‍ കുടുംബ ഭാഗപത്രത്തിന്‍റെ ആദ്യഭാഗം ലഭ്യമല്ല.സ്ത്രീകള്‍ക്കു
വസ്തുക്കളില്‍ അവകാശം നല്‍കിയിരുന്നില്ലാത്തതിനാല്‍ അവരുടെ പേരുകള്‍
കണ്ടെത്താനാവില്ല.