Popular Posts

Total Pageviews

Book Release by Prof.Reghudev

Book Release by Prof.Reghudev
"Kanam Desathinte Katha"

Centinarian Patron felicitated by Prof.Reghudev

Centinarian Patron felicitated by Prof.Reghudev

Cartoonist Nathan

Cartoonist Nathan

Dr.C.S.Gopinatha PillaiMSc,PhD

Dr.C.S.Gopinatha PillaiMSc,PhD

M.N.Sankara Pillai& Mrs Devaki Amma

M.N.Sankara Pillai& Mrs Devaki Amma

Horoscope

Horoscope

Mlakkuzhiyil Arumugham Pillai

Mlakkuzhiyil Arumugham Pillai

Sunday 29 November 2009

Kangazga Mavadear Temple

 
Posted by Picasa

Ilamkavil Bhagavathy Paduvakunnu,Kangazha

 
Posted by Picasa

)കൊടുങ്ങൂര്‍ ദേവി(Devi Temple,Kodungoor

 
Posted by Picasa

കൊടുങ്ങൂര്‍ ദേവി

കോട്ടയം കുമളി(NH-220)) ദേശീയ പാതയില്‍
കോട്ടയത്തു നിന്നും 26 കിലോ മീറ്റര്‍ കിഴക്കാണ്‌ കൊടുങ്ങൂര്‍.
"കുട തങ്ങിയ ഊര്‍" ആണ്‌
കൊടുങ്ങൂര്‍ ആയത്‌.

മീനച്ചില്‍ കര്‍ത്താക്കന്മാരുമായി ബന്ധപ്പെട്ടതാണ്‌ ക്ഷേത്ര ചരിത്രം.

ഇടതു വശത്ത്‌ "അന്തിമഹാകാള"(ശിവന്‍)ന്‍റേയും
വലതുവശത്ത്‌ "അഖില യക്ഷി"(പാര്‍വതി) യുടേയുമായി രണ്ടു
പ്രതിഷ്ഠകളുള്ള മേജര്‍ ദേവീക്ഷേത്രമാണിത്‌.

കല്ലൂത്താഴത്ത്‌
ചൊള്ളാത്ത്
കരയ്ക്കാട്‌
അഞ്ചനാട്ട്‌ എന്ന ക്രിസ്ത്യന്‍ കുടുംബം
വാലയില്‍ എന്ന മുസ്ലിം കുടുംബം
കരിനിലത്തു കൊല്ലന്‍മാര്‍
മൂഴിക്കല്‍ വേലന്‍
ഇളമശ്ശേരി തട്ടാന്‍
കല്ലോലിക്കല്‍ തട്ടാരത്ത്‌ ഈഴവര്‍
കിഴക്കേക്കുറ്റ്‌ ഗണകര്‍
മഠത്തില്‍
ആസ്ഥാനത്തു മഠം
ശങ്കുവിരുത്തി മാരര്‍
എന്നിവര്‍
ക്ഷേത്രാവകാശികളായിരുന്നു.
കൊടുങ്ങൂര്‍" മീനപ്പൂരം" പ്രസിദ്ധമാണ്
"വൈജയന്തി" ആണ്‌ ആന.
ക്ഷേത്രത്തിനടുത്തായി പഴയ "കളിത്തട്ട്‌" ഉണ്ട്‌
"ഐവര്‍ കളി" ഇവിടെയാണു നടത്തപ്പെട്ടിരുന്നത്‌.

വാഴൂര്‍ വെട്ടിക്കാട്ട് ശാസ്താക്ഷേത്രം

 
Posted by Picasa


വാഴൂര്‍ വെട്ടിക്കാട്ട് ശാസ്താക്ഷേത്രം

കോട്ടയം ജില്ലയിലെ പ്രാചീന ശാസ്താക്ഷേത്രങ്ങളില്‍
ഒന്നാണ് വാഴൂര്‍ വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്ത്രാക്ഷേത്രം.
എന്‍ എച്ച് 220 ലെ കൊടുങ്ങൂരില്‍ നിന്നും ശാസ്താംകാവ്
റോഡിലൂടെ മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അവിടെത്താം.
പുരാതനകാലത്ത് ഒരു ബ്രാഹ്മണന്‍റെ ഉടമയിലിരുന്ന ക്ഷേത്രം
പിന്നീട് വഞ്ഞിപ്പുഴ ചീഫിന്‍റെ കൈവശമായി.പില്‍ക്കാലത്ത്
നാലു കരയോഗങ്ങളുടെ വകയായി.1984 മുതല്‍ ദേവസ്വം
ബോര്‍ഡുവകയായി.

ശബരിമലയില്‍ എന്ന പോലെ കിരീടധാരിയായി ഉണര്‍ന്ന്‍
സന്തോഷത്തോടെ കൗമാരഭാവത്തില്‍ സ്ഥിതിചെയ്യുന്ന
ശാസ്താപ്രതിഷ്ഠയാണിവിടെ.തുല്യപ്രാധാന്യത്തോ
ടെ മഹാദേവനും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
കൂടാതെ ഗണപതിയും ഭുവനേശ്വരിയും.ശിവലിംഗത്തിന്‍റെ
മുകള്‍ഭാഗത്തിനു ശൈവഭാവവും അതിനു താഴെ വൈഷ്ണവ
ഭാവവും ആധാരമായി ബ്രഹ്മഭാവവും നല്‍കിയിരിക്കുന്നു.
ക്ഷേത്രത്തിനു സമീപം വാഴൂര്‍ വലിയതോട്ടിലെ ശാന്തിഘട്ട്
കര്‍ക്കൈടകവാവിന്‍ ദിനം പിതൃതര്‍പ്പണത്തിനു പ്രസിദ്ധമാണ്

Sri Ayyappa Temple,Kanam

 
Posted by Picasa

Saturday 28 November 2009

Tuesday 24 November 2009

Sunday 22 November 2009

THIRUVARPPU TEMPLE,KOTTAYAM

 
Posted by Picasa

കോട്ടയം താഴത്തങ്ങാടി വെങ്കിടാചലപതിക്ഷേത്രം

 
Posted by Picasa


കോട്ടയം താഴത്തങ്ങാടി വെങ്കിടാചലപതിക്ഷേത്രം

തെക്കുകൂര്‍ രാജ്യത്തിന്‍റെ ഒരുകാലത്തെ രാജധാനി ആയിരുന്നു
താഴത്തങ്ങാടി തളി.ടൗണില്‍ നിന്നും 3 കിലോമീറ്റര്‍ പടിഞ്ഞാറു
മാറി ഒരു കുന്നില്‍ ആയിരുന്നു കോവിലകം.
പഴക്കമുള്ള ശിവക്ഷേത്രം ഇവിടെയുണ്ട്.
പണ്ട് കോട്ടകള്‍ക്കും കൊത്തളങ്ങള്‍ക്കും അകത്തായിരുന്നു ഈ ക്ഷേത്രം.
അതിനാല്‍ തളിക്കൊട്ട ക്ഷേത്രം എന്നറിയപ്പെട്ടു.
ക്ഷേത്രത്തിനു വടക്കായിരുന്നു കോവിലകവും കച്ചേരിയും
ഠാണാവും( കാരാഗൃഹം)കോട്ടയുടെ പടിഞ്ഞാറാണ്
താഴത്തങ്ങാടി വള്ളം കളി നടക്കുന്ന മീനച്ചില്‍ അഥവാ ഗൗണാര്‍
(കവണാര്‍).നദിക്കരയില്‍ അങ്ങാടിയും കമ്പോളവും ഉണ്ടായിരുന്നു.
മികച്ച വാണിജ്യ കേന്ദ്രമായിരുന്ന ഇവിടെ വ്യാപാരത്തിനു വന്നു താമസ്സമാക്കിയ
ഗൗഡസ്വാരസ്വത ബ്രാഹ്മണര്‍(കൊങ്ങിണി/പൈ)
ശിവക്ഷേത്രത്തിനു സമീപം വെങ്കിടാചലപതിയുടെ ക്ഷേത്രം പണി
കഴിപ്പിച്ചു.ശ്രീകോവിലുനുള്ളില്‍ മറ്റുള്ളവര്‍ക്കു പ്രവേശനം ഇല്ല.

കോട്ടയം താഴത്തങ്ങാടി തളി ശിവക്ഷേത്രം

 
Posted by Picasa

കോട്ടയം താഴത്തങ്ങാടി തളി ശിവക്ഷേത്രം

തെക്കുകൂര്‍ രാജ്യത്തിന്‍റെ ഒരുകാലത്തെ രാജധാനി ആയിരുന്നു
താഴത്തങ്ങാടി തളി.ടൗണില്‍ നിന്നും 3 കിലോമീറ്റര്‍ പടിഞ്ഞാറു
മാറി ഒരു കുന്നില്‍ ഇന്ന്‍ വളരെ പഴക്കമുള്ള ശിവക്ഷേത്രം കാണാം.
പണ്ട് കോട്ടകള്‍ക്കും കൊത്തളങ്ങള്‍ക്കും അകത്തായിരുന്നു ഈ ക്ഷേത്രം.
അതിനാള്‍ തളിക്കൊട്ട ക്ഷേത്രം എന്നറിയപ്പെട്ടു.
ക്ഷേത്രത്തിനു വടക്കായിരുന്നു കോവിലകവും കച്ചേരിയും
ഠാണാവും( കാരാഗൃഹം)കോട്ടയുടെ പടിഞ്ഞാറാണ്
താഴത്തങ്ങാടി വള്ളം കളി നടക്കുന്ന മീനച്ചില്‍ അഥവാ ഗൗണാര്‍
(കവണാര്‍).നദിക്കരയില്‍ അങ്ങാടിയും കമ്പോളവും ഉണ്ടായിരുന്നു.
മികച്ച വാണിജ്യ കേന്ദ്രമായിരുന്ന ഇവിടെ നൂറുകൊല്ലം പഴക്കമുള്ള
മുസ്ലിം പള്ളിയുണ്ട്.ഹബീബ് ദീനാര്‍ എന്ന സിദ്ധന്‍ പണികഴിപ്പിച്ച്
പള്ളി.പള്ളിക്കു സമീപം അദ്ദേഹത്തിന്‍റെ കബര്‍ കാണാം.
വ്യാപാരത്തിനു വന്നു താമസ്സമാക്കിയ ഗൗഡസ്വാരസ്വത ബ്രാഹ്മണര്‍
ശിവക്ഷേത്രത്തിനു സമീപം വെങ്കിടാചലപതിയുടെ ക്ഷേത്രം പണി
കഴിപ്പിച്ചു.പതിനേഴാം നൂറ്റാണ്ടില്‍ ഇവിടെ ഒരു ഡച്ച് വിദ്യാലയം
ഉണ്ടായിരുന്നു.
ക്ഷേത്രത്തില്‍ എണ്ണ നല്‍കാനായി കടുത്തുരുത്തിയില്‍ നിന്നും ഉപ്പൂട്ടില്‍
എന്ന കൃസ്ത്യന്‍ കുടുംബത്തെ തെക്കും കൂര്‍ രാജാവ് ഇവിടെ കൊണ്ടു
വന്നു എന്നു പറയപ്പെടുന്നു. കൊല്ലവര്‍ഷം 725 ല്‍ അവര്‍ക്കു പള്ളി പണിയാന്‍
സ്ഥലം നല്‍കി.

തളി ശിവക്ഷേത്രം മേജര്‍ ക്ഷേത്രമാണ്.രണ്ടു നിലയില്‍ ചെമ്പു മേഞ്ഞ ശ്രീകോവില്‍.
മാഞ്ഞു കഴിഞ്ഞ ചുവര്‍ ചിത്രങ്ങള്‍.വടക്കു വശം ഒട്ടകത്തിന്‍റെ ചിത്രം.കേരളര്
കോതവര്‍മ്മര് എന്ന തെക്കുംകൂര്‍ രാജാവിന്‍റെ പേരു കൊത്തിയ മിഴാവ്
ഇവിടുണ്ട്.പടിഞ്ഞാട്ടാണ് ദര്‍ശനം. പരശുരാമന്‍ വിഗ്രഹപ്രതിഷ്ഠ നടത്തി.
നാലമ്പലത്തിനു പുറത്തു തെക്കുകിഴക്കായി ഭദ്രകാളിയുടെ ദാരുബിംബം.

Thursday 19 November 2009


നൂറാം പിറന്നാള്‍

എന്‍റെ പ്രിയപിതാവും വാഴൂര്‍ തുണ്ടത്തില്‍ കുടുംബ കാരണവരും
കാനം ശ്രീ അയ്യപ്പാട്രസ്റ്റിന്‍റെ സ്ഥാപകരക്ഷാധികാരിയുമായ ചൊള്ളാത്തു
ശങ്കരപ്പിള്ള അയ്യപ്പന്‍പിള്ളയുടെ നൂറാം ജന്മദിനം ഈ വരുന്ന ഡിസംബര്‍
3 ബുധനാഴ്ചയാണന്ന വിവരം സന്തോഷപൂര്‍വ്വം സുഹൃത്തുക്കളെ അറിയിക്കട്ടെ.

അന്നേ ദിവസം വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിനോടനുബന്ധിച്ചുള്ള പുണ്യം
ബാലഭവനിലെ അന്തേവാശികള്‍ക്കു നല്‍കുന്ന മൃഷാന്ന ഭോജനത്തില്‍
ഞങ്ങളോടൊപ്പം ഉച്ച സമയം ചേരാന്‍ സദയം അപേക്ഷ.

വാഴൂര്‍ എന്‍ എസ്സ്.എസ്സ്
കോളേജിനു സമീപമാണ് ഈ ബാലസദനം.

നവംബര്‍ 21 ശനിയാഴ്ച 4 മണി സമയം ഞങ്ങളുടെ ഗൃഹത്തില്‍
(കെ.വി.എം.എസ്സ് റോഡിലെനീലകണ്ട നിലയം) നടത്തപ്പെടുന്ന മുതിര്‍ന്ന
പൗരന്മാരുടെ കൂട്ടായമയില്‍ സദയം പങ്കേടുക്കാന്‍ എല്ലാ മുതിര്‍ന്ന പൗരന്മാരോടും
അപേക്ഷ.

ഡിസംബര്‍ 13 ഞായര്‍ 10 മണിക്കു കാനം ആയ്യപ്പ ക്ഷേത്രത്തിനു സമീപം
അഡ്വേ.കാനം ശിവന്‍ പിള്ളയുടെ ഭവനത്തില്‍ വച്ചു കൂടുന്ന കുടുംബയോഗത്തില്‍
സദയം പങ്കെടുക്കാന്‍ കുടുംബാങ്ങളോടപേക്ഷ.

താഴെപ്പറയുന്ന ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടുന്ന കൂട്ടായ ക്ഷേത്ര ദര്‍ശങ്ങളില്‍
ഞങ്ങളോടൊപ്പം
പങ്കു ചേരാന്‍ എല്ലാ കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നു.

നവംബര്‍ 21 തിരുവാര്‍പ്പ്, കോട്ടയം തളി
നവംബര്‍ 29 കങ്ങഴ,ഇളങ്കാവ്
ഡിസംബര്‍ 26 കൊടുങ്ങൂര്‍,വെട്ടിക്കാട്ട്,ആനിക്കാട്
സസ്നേഹം
ഡോ.കാനം ശങ്കരപ്പിള്ള
--------------------------------------
ഉപചാരപൂര്‍വ്വം
മക്കള്‍,കൊച്ചുമക്കള്‍,അവരുടെ മക്കള്‍
മൊ. 9447035416