ഐവര്‍ കളിയും കളിത്തട്ടും
വാഴൂര്‍ കൊടുങ്ങൂരിലുള്ള ദേവീക്ഷേത്രത്തിന്‍റെ മുമ്പില്‍
വളരെ പഴക്കമുള്ള ഒരു കളിത്തട്ടുകാണാം.മറ്റു ക്ഷേത്രങ്ങളില്‍
ഇത്തരം ഒരു തട്ട് അപൂര്‍വ്വമാണ്.
ഐവര്‍കളി എന്ന പ്രാചീന കേരളകലാരൂപം അന്‍പതു കൊല്ലം
മുമ്പു വരെ ഈ കളിത്തട്ടില്‍ അരങ്ങേറിയിരുന്നു.നാലു തൂണുകളില്‍
സാമചതുരാകൃതിയില്‍ തീര്‍ത്ത ഈ തട്ടിന് 28 കഴുക്കോലുകള്‍
കാണാം. മുകളില്‍ ഓടു മേഞ്ഞിരിക്കുന്നു.പ്രസിദ്ധയമായിരുന്ന
കൊടുങ്ങൂര്‍ മീനപ്പൂരത്തിന് ഈ കളിത്തട്ടില്‍ നിലച്ചു പോയ
ഐവര്‍ കളി അര്‍ങ്ങേറിയിരുന്നു.
അരക്കില്ലത്തില്‍ നിന്നു രക്ഷപെട്ട പഞ്ചപാണ്ഡവന്മാര്‍ ഭദ്രകാളിയെ
പ്രീതിപ്പെടുത്താന്‍ ദേവീസ്തുതികളോടെ നൃത്തം ചവിട്ടിയതിനെ
ഓര്‍മ്മപ്പെടുത്തുന്ന കളി.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ടാനത്തോടെ
നടത്തപ്പെട്ടിരുന്നു.
തറ്റുടുത്ത്,തലപ്പാവു കെട്ടി അഞ്ചു പേര്‍ തട്ടിലെത്തുന്നു.ഇളമ്പള്ളി മഠത്തില്‍
രാമന്നായരുടെ കീഴില്‍ കൊടുങ്ങൂര്‍ക്കാര്‍ പലരും ഈ കളി അഭ്യസിച്ചിരുന്നു.
കുറേ വര്‍ഷങ്ങളായി ആശാനും ശിഷ്യരും ഇല്ലാതെ ഈ പ്രാചീന കളി
അപ്രത്യ്ക്ഷമായി