കോട്ടയം നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ്
തിരുവാര്‍പ്പ്. പോകും വഴിയില്‍ കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതി അമ്പലം.
മീനച്ചിലാറിന്‍റെ ഒരു ശാഖയുടെ തീരത്താണ് തിരുവാര്‍പ്പു ക്ഷേത്രം.
പടിഞ്ഞാറോട്ടു ദര്‍ശനം.ആനക്കൊട്ടിലും ഗോപുരവും പൊന്നിന്‍ കൊടിമരവും
ഉണ്ടെങ്കിലും മഹാക്ഷേത്രത്തിന്‍റെ പ്രൗഢി ഇല്ലാത്ത ക്ഷേത്രം.1124വരെ ബ്രാഹ്മണസദ്യയും
സര്‍വ്വാണിയും നടത്തപ്പെട്ടിരുന്ന ക്ഷേത്രം.
അത്താഴപ്പൂജ കഴിഞ്ഞാണ് ഇവിടെ ദീപാരാധന.ഏഴു മണിക്കു നട അടയ്ക്കും.
അവതാരകാര്യങ്ങള്‍ നിര്‍വഹിച്ച ശേഷമുള്ള ജ്ഞാന മൂര്‍ത്തിയായ കൃഷ്ണനാണിവിടെ.
ചേര്‍ത്തലയ്ക്കു സമീപമുള്ള ചാരമംഗലം എന്ന സ്ഥലത്തു പാഞ്ചാലി പൂജിച്ചിരുന്ന വിഗ്രഹം
ഭദ്രകാളി മറ്റപ്പള്ളി നമ്പൂതിരിക്കു വേമ്പനാടു കായലില്‍ നിന്നു കിട്ടിയത്രേ.അയ്യപ്പനു വേണ്ടി
പ്ണിത ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു.പൂജാദികള്‍ കൃത്യസമയത്തു നടത്തപ്പെടുന്ന ക്ഷേത്രം.
രാജാവിനു വേണ്ടിപ്പോലും സമയമാറ്റം വരുത്തിയിരുന്നില്ല.ഗ്രഹണസമയത്ത് വിശേഷാല്‍
പൂജാ ഇവിടത്തെ പ്രത്യേകത.ഉഷപൂജ ഏഴരവെളുപ്പിനു കഴിയും.എന്നും താമരപ്പൂവ്
കൊണ്ടു പുഷ്പാഞ്ജലി.
ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം.ഇവിടത്തെ ഉഷപ്പായസം
ഏറെ പ്രസിദ്ധം . നെയ്യില്‍ വരട്ടുന്നതിനാല്‍ ഏറെക്കാലം കേടു കൂടാതിരിക്കും.
ആനത്തുടി എന്ന അസുരവാദ്യം ഇവിടുണ്ട്.ഉല്‍സവത്തിന് ആനയോട്ടം നടക്കുന്നു.
രണ്ടു മേല്‍ശാന്തിമാരും രണ്ടു കീഴ്ശാന്തിമാരും ഇവിടുണ്ട്.രണ്ടു പേര്‍ സമയനിഷ്ഠ
പാലിക്കാന്‍ ക്ഷേത്രത്തില്‍ തന്നെ കിടക്കണം.500 വര്‍ഷം പഴക്കമുള്ള കമ്പി വിളക്കുണ്ട്
ഇവിടെ.
എണ്‍പത്തയ്യായിരം പറ നിലവും നിരവധി പുരയിടങ്ങളും ഇളമ്പള്ളി,കോത്താഴം,അരീപ്പറമ്പ്,
പൂവരണി,കല്ലറ,മുട്ടാര്‍ എന്നിങ്ങനെ ഏഴു ദേശവഴികളും ഉണ്ടായിരുന്ന ക്ഷേത്രം.ഇളമ്പള്ളിയില്‍
നെയ്യാട്ടുശ്ശേരി എന്ന പുരയിടം ഇവിടെ നെയ്കൊണ്ടുവരാന്‍ പശുക്കളെ വളര്‍ത്തുന്നതിനായി
മാറ്റിവയ്ക്കപ്പെട്ടിരുന്നു.
5-12 പ്രായത്തിലുള്ളപെണ്‍കുട്ടികള്‍ ഉല്‍സവത്തിന് വിളക്കെടുക്കുന്നു.
ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കാവ്യം രചിച്ച ചെന്നീര്‍ക്കര സ്വരൂപത്തിലെ ശക്തി
ഭദ്രന്‍റെ കുടുംബത്തിനായിരുന്നു ക്ഷേത്രഭരണം.(സമുദായ സ്ഥാനം)ആ കുടുംബം അന്യം നിന്നപ്പോള്‍
ചെങ്ങന്നൂരിലെ വഞ്ഞിപ്പുഴ തമ്പുരാനായി ഭരണം.
1937 ജനുവരി 19- ന് മഹാത്മാഗാന്ധി ഈ ക്ഷേത്രത്തില്‍ ദര്‍ശനം മടത്തിയിട്ടുണ്ട്.ദേവസ്വം ബോര്‍ഡിന്‍റെ
കീഴിലുള്ള 16 മഹാക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവാര്‍പ്പു ക്ഷേത്രം
http://ml.wikipedia.org/wiki/തിരുവാര്‍പ്പ് ശ്രീകൃഷ്ണക്ഷേത്രം എന്ന ലേഖനം താങ്കള്‍ എഴുതിയതാണോ? ഇപ്പോള്‍ ഇവിടെനിന്നുള്ള വിവരങ്ങളുടെ പകര്‍പ്പാണ് ആ താള്‍.
ReplyDelete