
വാഴൂര്‍ തുണ്ടത്തില്‍ കുടുംബം
തമിഴ് നാട്ടിലെ കുംഭകോണത്തു നിന്നും മലനാട്ടിലെ കാഞ്ഞിരപ്പള്ളിയിലേയ്ക്കു
ശൈവരും കര്‍ഷകരുമായ വെള്ളാളപ്പിള്ളമാര്‍ വിവിധകാലങ്ങളില്‍ കുടിയേറി.
കാഞ്ഞിരപ്പള്ളിയെ പുരാതന മധുരമീനാക്ഷി ക്ഷേത്രം രണ്ടു ഗണപതിയാര്‍
കോവിലുകള്‍ എന്നിവ അവര്‍ പണികഴിപ്പിച്ചു. അവരില്‍ ഒരു ആറുമുഖം പിള്ള
190 വര്‍ഷം മുമ്പു ഏ.ഡി 1825 (കൊല്ലവര്‍ഷം 1000) കോട്ടയം(കോട്ടയ്ക്കകം)
തളിയില്‍ ഒരു ഗൗഡസാരസ്വതവര്‍ത്തകന്‍റെ കണക്കപിള്ളയായിരുന്നു.
വാഴൂര്‍ കുതിരവട്ടം കുന്നിലെ(ഇപ്പോള്‍ തീര്‍ഥപാദപുരം) വിദ്യാധിരാജാ എന്‍.എസ്സ്.
എസ്സ് ഹൈസ്കൂളിനു സമീപമുള്ള കുന്നേമാക്കല്‍ എന്ന വീട്ടിലെ ഹരിനാരയാണപിള്ള്‍
യുടെ മകള്‍ ലക്ഷ്മിയെ ആറുമുഖം വിവാഹം കഴിച്ചു.അവര്‍ വാഴൂരില്‍പതിനേഴാം
മൈലില്‍ എന്‍.എച്ച് 220 നു സമീപം തുണ്ടത്തില്‍ എന്ന പുരയിടത്തില്‍ താമസ്സം ആയി.
ആറുമുഖം-ലക്ഷി ദമ്പതികളുടെ സന്താനപരമ്പര കാനം,വാഴൂര്‍, ആനിക്കാട്,വടശ്ശേരിക്കര
മുതലായ സ്ഥലങ്ങളില്‍ താമസ്സം ആയി.വാഴൂരില്‍ തുണ്ടത്തലിനു പുറമേ മൂക്കിലിക്കാട്ട്,
ചൊള്ളാത്ത്,മഞ്ചകപ്പള്ളി എന്നീ വസ്തുക്കളും ഈ ദമ്പതികള്‍ സമ്പാദിച്ചിരുന്നു.താലിയോളയില്‍
വട്ടെഴുത്തില്‍ പൂര്‍വ്വികര്‍ എഴുതിവച്ചിരുന്ന രേഖകള്‍ 50 വര്‍ഷം മുമ്പു വരെ ലഭ്യമായിരുന്നു.
ഈ ദമ്പതികളുടെ 7,8,9,10 ,11 തലമുറകള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു.
ഏഴാം തലമുറയിലെ തൊണ്ടുവേലില്‍ ശങ്കുപിള്ള ആയ്യപ്പന്‍ പിള്ളയ്ക്കു (ജനനം 1910)
ഇപ്പോല്‍ 99 വയസ്സ് പ്രായം ഉണ്ട്.
കുടുംബപാരമ്പര്യം അനുസ്സരിച്ച് ഒരാളിന്‍റെ മൂത്ത മകനു പിതാവിന്‍റെ
പേരു നല്‍കുന്ന ആചാരം ഏതാനും തലമുറ മുമ്പു വരെ നിലനിന്നിരുന്നു.
കൊല്ലവര്‍ഷം 1123 ലെ കുടുംബപ്രശ്നചാര്‍ത്തിലെ കൃത്യമായ പേരുവിവരങ്ങളും
ബന്ധങ്ങളും കൊല്ലവര്‍ഷം 1099 മാണ്ട് മകരമാസം മൂന്നാം തീയതി
കാഞ്ഞിരപ്പള്ളി സബ് രജിസ്റ്റ്രാര്‍ ആഫീസ്സില്‍ വാഴൂര്‍ ചൊള്ളാത്തു ശങ്കുപ്പിള്ള രജിസ്റ്റര്‍
ചെയ്ത ഭാഗപത്രത്തിലെ വിവരങ്ങളും കുടുംബവൃക്ഷം തയാറാക്കാന്‍ സഹായിച്ചു.
കൊല്ലവര്‍ഷം 1092 ല്‍ കാഞ്ഞിരപ്പള്ളി ശിരസ്ത്ദാര്‍ ആഫീസ്സില്‍ 1286 നമ്പറായി രജിസ്റ്റര്‍
ചെയ്യപ്പെട്ട തുണ്ടത്തില്‍ കുടുംബ ഭാഗപത്രത്തിന്‍റെ ആദ്യഭാഗം ലഭ്യമല്ല.സ്ത്രീകള്‍ക്കു
വസ്തുക്കളില്‍ അവകാശം നല്‍കിയിരുന്നില്ലാത്തതിനാല്‍ അവരുടെ പേരുകള്‍
കണ്ടെത്താനാവില്ല.
No comments:
Post a Comment